Tripunithurakkaran
2014 നവംബർ 26, ബുധനാഴ്ച
2014 ഓഗസ്റ്റ് 19, ചൊവ്വാഴ്ച
``മഴ``
മഴ യുടെ ആരംഭം എന്താണ് ?, എങ്ങനെ ആണ് ഈ മഴ ഉണ്ടാവുന്നതു? , മേഘം
ഘനീഭവിച്ചു മഴ ഉണ്ടാവുന്നു എന്ന് ചെറിയ ക്ലാസ്സിൽ പഠിച്ചതു ഇപോ ഓർമ
വരുന്നു.
എനിക്ക് ഓർമ വച്ച നാൾ മുതൽ മഴ ഉണ്ട്. മഴ അന്നും
ഇന്നും എനിക്കൊരു വിസ്മയമാണ്. പ്രപഞ്ചത്തിന്റെ ഉല്പത്തിയോളം പഴക്കം ഉണ്ട്
മഴ എന്ന് എനിക്ക് തോന്നുന്നു. ആദ്യമായി മഴ കാണുന്നതു എന്നാണെന്ന് എനിക്ക്
ഓർമഇല്ല. ചിലപ്പോൾ ആദ്യത്തെ മഴ ഞാൻ കുഞ്ഞായിരിക്കുമ്പോൾ അമ്മയുടെയോ
അച്ഛന്റെയോ കൈയിൽ ഇരുന്നു കണ്ടിട്ടുണ്ടാവും.
അവരോടു ചോദിച്ചാലും അവര്ക്ക് ചിലപോ ഓർമ കാണില്ല. ഒരുപാട് വർഷങ്ങൾ കഴിഞ്ഞില്ലേ.
മഴ
ഒരു മഹാത്ഭുതം തന്നെ ആണ്. , പ്രവചിക്കാൻ കഴിയുന്നതിനെക്കാലും അപ്പുറമുള്ള
ഒരു മഹാ പ്രതിഭാസം. അതു സുന്ദരം ആണ്, അതിനൊപ്പം തന്നെ ഭീകരവും. എല്ലാ
കാര്യങ്ങൾക്കും ഒരു നല്ലതും ചീത്തയും വശങ്ങള ഉള്ളതുപോലെ.
മഴ എല്ലാവര്ക്കും ഒരുപോലെ ആണെന്ന് തോന്നുന്നു. അതുണ്ടാക്കുന്ന ചിന്തകൾ ഓരോരുത്തര്ക്കും വ്യത്യാസം ഉണ്ടാവും. എന്ന് തോന്നുന്നു.
തെക്ക്
പടിഞ്ഞാറൻ കാലവര്ഷം എത്തുന്നതു ജൂണ്‍ ഒന്നിനോ അതിനോടനുബന്ധിച്ച ദിവസങ്ങളിൽ
ആയിരിക്കും. ഈ കോളേജ് ഉം സ്കൂൾ ഉം എല്ലാം ആ ദിവസം തന്നെ വേനൽ അവധി
കഴിഞ്ഞു തുറക്കുന്നതു എന്തിനാണാവോ?, നമ്മളെ ഒക്കെ നനക്കാനവും ചിലപോ.!,
അതല്ലെങ്കിൽ ഒരു ശുദ്ധീകലശം ആയിരിക്കും, അവധി കഴിഞ്ഞു ക്ലാസ്സിലേക്ക്
ചെല്ലുമ്പോൾ പഠിത്തംത്തെ കുറിച്ചുള്ള ഒരു ചിന്ത പോലും നമ്മുടെ ഒക്കെ
മനസ്സിൽ ഉണ്ടാവില്ലലോ, അവധി ക്കാലത്തെ കുറെ നല്ലതും ചീത്തയുമായ ഓർമ്മകൾ
ഒക്കെ ആയിരിക്കുമല്ലോ മനസ് മുഴുവൻ. അതൊക്കെ മഴ കൊണ്ട് കഴുകി വൃത്തി ആക്കാൻ
ആയിരിക്കും ചിലപ്പോ. അല്ലെ ?. ! അതുതന്നെ ആവും.
എന്റ്റെ ബാല്യത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓടി വരുന്ന ഓർമ മഴയെ കുറിച്ചുള്ളതാണ് .
പ്രകൃതിയിൽ
എന്നെ ഏറ്റവും കൂടുതൽ ആകര്ഷിച്ചിട്ടുള്ള കാര്യം മഴ ആണ്. കാരണം എന്റെ
ബാല്യകാലത്തെ ഓർമകളിൽ അദികവും മഴയും മഴയോട് അനുബന്ടിച്ചുള്ള നിമിഷങ്ങളും
ആണ്.
മാനം നോക്കി ചേച്ചിയുടെ കയ്യും പിടിച്ചു , അമ്മയുടെ മടിയിൽ ഇരുന്നു മഴ
നോക്കി അച്ഛന്റെ വരവും കാത്തു ഇരിക്കുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.
ചേച്ചിയും ഞാനും ചെറുപത്തിൽ മഴയത്ത് മുറ്റത്ത് തളം കെട്ടി
കിടക്കുന്ന വെള്ളത്തിൽ കളി വഞ്ചി ഉണ്ടാക്കി ഇടുന്നതും , മഴ പെയ്യുമ്പോൾ
അമ്മ അറിയാതെ മഴയിൽ ഇറങ്ങി കളിക്കുന്നതും ഒരു ഒര്മയായി മായാതെ ഇന്നും
മനസ്സിൽ നില്ക്കുന്നു.
കുട്ടികാലത്തെ മഴക്ക് ഒരു നിഷ്കലങ്ങ്കത ആയിരുന്നു.
അന്നത്തെ കുട്ടിത്തം ഓർക്കുമ്പോൾ തോന്നുന്നതാവും ചിലപ്പോൾ . സ്കൂൾ അവധി
ഉള്ളപോൾ മഴയത്തു വാഴേല കുടയായി പിടിച്ചു നടക്കാനായിരുന്നു കൂടുതൽ ഇഷ്ടം.
വീതി ഉള്ള ഒരു വഴയിലയിൽ വെള്ളം വീഴുന്നതു ഒരു പ്രത്യേക ശബ്ദത്തോട് കൂടി
ആണ്. ആ ശബ്ദം മറ്റെല്ലാ ശബ്ദങ്ങളെയും മറച്ചു നമ്മുടെ കേള്വിയെ നിറയ്ക്കും.
മഴയുടെ പല ഭാവങ്ങളും സിനിമ കളിലൂടെ കണ്ടിട്ടുണ്ട്,
ഒരുപാട്. അതിൽ കൂടുതൽ എന്നെ ആകര്ഷിച്ചിട്ടുള്ളതു പദ്മരാജന്റെ സിനിമകൾ ആണ്.
അതിൽ മഴയെ കഥയുടെ സാഹചര്യം അനുസരിച്ച് വളരെ കലാപരമായി
ചിത്രീകരിച്ചിട്ടുണ്ട് .
സ്കൂൾ പഠന കാലത്ത് എന്നെ സ്വാധീനിച്ച മഴയുടെ വിവിധ
ഭാവങ്ങൾ ഭംഗി ആയി വിശദീകരിച്ച സുഗതകുമാരി ടീച്ചർ ടെ രാത്രി മഴ എന്നാ കവിത
ഓർമയിൽ വരുന്നു,
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിർത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെ പോലെ
രാത്രിമഴ, പണ്ടെന്റെ (എൻറെ)
സൌഭാഗ്യ രാത്രികളി-
ലെന്നെ ചിരിപ്പിച്ച,
കുളിർ കൊരിയണച്ച ,
വെണ്ണിലാവേക്കൾ
പ്രിയം തന്നുറക്കിയോ-
രന്നത്തെയെൻ പ്രേമസാക്ഷി.
രാത്രി മഴയോട് ഞാൻ
പറയട്ടെ, നിന്റെ
ശോകര്ദ്രമാം സംഗീത-
മറിയുന്നു ഞാൻ; നിന്റെ-
അലിവും അമർത്തുന്ന
രോഷവും, ഇരുട്ടത്തു
വരവും , തനിച്ചുള്ള
തേങ്ങികരച്ചിലും,
പുലരിയെത്തുമ്പോൾ
മുഖം തുടച്ചുള്ള നിൻ -
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തു കൊണ്ടെന്നോ സഖീ,
ഞാനുമിതുപൊലെ,
രാത്രിമഴപോലെ!
മഴ എന്ന മഹാല്ബുതത്തിനു വേണ്ടി ഒരു വേനല്കാലം മുഴുവൻ
കാത്തിരിക്കണം, അതു ഇടവപ്പാതി ആയി കടന്നു വരുന്നു. വന്നു കഴിയുമ്പോൾ
അതൊന്നു പോയെങ്കിൽ എന്നാശിക്കുന്നു നമ്മൾ, മണ്‍സൂണ്‍ പോയ് മറയുമ്പോൾ
വീണ്ടും കാത്തിരിക്കുന്നു, കളിവള്ളം ഉണ്ടാക്കി മഴയിൽ ഒഴുക്കിയ ദിനങ്ങളെ
സ്നേഹിക്കുന്നു.. മണ്‍സൂണ്‍ പിന്നീട് തുലാവർഷമായ് വരുന്നു. നമ്മൾ വീണ്ടും
വെറുക്കാൻ തുടങ്ങുന്നു.. അതു പോയ് കഴിയുമ്പോൾ വീണ്ടും കാത്തിരുപ്പ് ..!
മഴ പെയ്യുന്ന ദിവസങ്ങളെ സ്വപ്നം കണ്ടുകൊണ്ടുള്ള ഒരു നീണ്ട കാത്തിരിപ്പ്..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
